---
title: "കുട്ടികളോട് മുടിവെട്ടാൻ അധ്യാപകര്‍ പറയേണ്ട, വളര്‍ത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് ; നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷൻ"
english_title: "Kerala Child Rights Commission Says Boys Can Grow Hair Teachers Should Not Force Haircut"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383220/ kerala-child-rights-commission-boys-hair-growth-freedom-order"
published_at: "2026-09-18T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacaf4ce00a4_kerala-child-rights-commission-boys-hair-growth-freedom-order.jpg"
keywords: ["Child Rights Commission", "School Haircut Rule", "Transgender Children Rights", "P Shajesh Bhaskar"]
---

# കുട്ടികളോട് മുടിവെട്ടാൻ അധ്യാപകര്‍ പറയേണ്ട, വളര്‍ത്താനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് ; നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷൻ

> **Lead Summary:** ആൺകുട്ടികളോട് മുടിവെട്ടാൻ അധ്യാപകർ പറയേണ്ടതില്ലെന്നും മുടി വളർത്താൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിർണായക ഉത്തരവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെ പേരിൽ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷാ നടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.

## Article Content

ആൺകുട്ടികളോട് മുടിവെട്ടാൻ അധ്യാപകർ പറയേണ്ടതില്ലെന്നും മുടി വളർത്താൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിർണായക ഉത്തരവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. മുടിയുടെ നീളത്തിന്റെ പേരിൽ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷാ നടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.

ആൺകുട്ടികൾക്കും ലിംഗ നിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുള്ള ചുമതല അവർക്കുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താൽപര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണമായ അവകാശം ഉണ്ടായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്നും ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗ നിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു എന്നാണ് കമ്മീഷന്റെ നിലപാട്. കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറാണ് ഉത്തരവിട്ടത്.

English Summary: Kerala State Commission for Protection of Child Rights said boys and children whose gender is not determined have freedom to grow hair as per their wish, provided eyes and face are not covered and kept clean and safe. During lab, sports and practical classes hair must be tied for safety. The commission ordered schools not to harass, isolate or punish boys and transgender children over hair length. Member P Shajesh Bhaskar issued order, noting no guidelines from Education Department or CBSE exist and directed to frame urgent guidelines after hearing boys and non-binary children.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383220/ kerala-child-rights-commission-boys-hair-growth-freedom-order)